കൊച്ചിയിലെ ഭീമൻ പാപ്പാഞ്ഞിക്ക് മോദിയുടെ മുഖഛായ; പ്രതിഷേധവുമായി ബിജെപി
Thursday, December 29, 2022 4:24 PM IST
എറണാകുളം: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി ഒരുക്കിയ ഭീമൻ പാപ്പാഞ്ഞി രൂപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുണ്ടെന്ന ആരോപണവുമായി ബിജെപി. പ്രതിഷേധത്തെത്തുടർന്ന് പാപ്പാഞ്ഞി രൂപത്തിന്റെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സംഘാടകസമിതി അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് പാപ്പാഞ്ഞി രൂപത്തിന്റെ മുഖം ഇരുമ്പ് ചട്ടക്കൂടിന് മുകളിൽ സ്ഥാപിച്ചത്. എന്നാൽ മോദിയുടെ മുഖവുമായി സാമ്യമുണ്ടെന്ന ആരോപണം ഇന്ന് രാവിലെയാണ് ബിജെപി പ്രവർത്തകർ ഉന്നയിച്ചത്.
സംഭവം വിവാദമായതോടെ പാപ്പാഞ്ഞിയുടെ മുഖം മാറ്റി സ്ഥാപിക്കുമെന്നും സംഘാടകർ അറിയിച്ചു.