ഹീരാ ബെൻ മോദിയുടെ ആരോഗ്യം തൃപ്തികരം; ഉടൻ ആശുപത്രി വിടും
Thursday, December 29, 2022 3:07 PM IST
അഹമ്മദാബാദ്: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ മോദിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗുജറാത്ത് സർക്കാർ.
ഒന്ന്, രണ്ട് ദിവസത്തിനുള്ളിൽ ഹീരാബെൻ മോദി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമെന്നും അധികൃതർ അറിയിച്ചു.
"ഹീരാ ബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരമാണ്. അവരുടെ ആരോഗ്യം അതിവേഗം മെച്ചപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവരെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്'. -മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
യുഎന്‍ മെഹ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 99കാരിയായ മാതാവിനെ സന്ദർശിച്ചിരുന്നു. ഒന്നര മണിക്കൂറോളം മാതാവിനൊപ്പം ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.