ഉമർ ഖാലിദ് ജാമ്യത്തിലിറങ്ങി
Friday, December 23, 2022 10:55 AM IST
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ വിശേഷിപ്പിച്ച ആക്ടിവിസ്റ്റ് ഉമർ ഖാലിദ് ജാമ്യത്തിലിറങ്ങി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിയാണ് ഡൽഹി സെഷൻസ് കോടതി ഖാലിദിന് ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.
ജാമ്യ നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചെ ഏഴിന് ഖാലിദ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. രണ്ടാഴ്ചത്തേക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച കോടതി, ഡിസംബർ 30-ന് ജയിലിൽ തിരികെ പ്രവേശിക്കണമെന്ന് ഖാലിദിന് നിർദേശം നൽകിയിരിക്കുന്നത്.
യുഎപിഎ കേസടക്കം നേരിടുന്ന ഖാലിദ് ജെഎൻയു വിദ്യാർഥിയായിരിക്കെ 2020 സെപ്റ്റംബറിലാണ് അറസ്റ്റിലായത്.