ദാവൂദ് സംഘാംഗം കൊല്ലപ്പെട്ട കേസിൽ ഛോട്ടാ രാജനെ ഒഴിവാക്കി
Wednesday, December 21, 2022 4:06 AM IST
മുംബൈ: 1999ൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം കൊല്ലപ്പെട്ട കേസിൽനിന്ന് അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഒഴിവാക്കി.
1999 സെപ്റ്റംബർ രണ്ടിന് അന്ധേരിയിൽവച്ചാണു ദാവൂദ് സംഘാംഗം അനിൽ ശർമയെ ഛോട്ടാ രാജന്റെ സംഘം വെടിവച്ചുകൊന്നത്. 1992 സെപ്റ്റംബറിൽ മുംബൈയിലെ ജെജെ ആശുപത്രിയിൽ എതിർ സംഘത്തെ വെടിവച്ചുകൊന്ന സംഘത്തിൽ അനിൽ ശർമയും ഉണ്ടായിരുന്നു.
ഇന്തോനേഷയിലെ ബാലിയിൽനിന്ന് ഇന്ത്യയിലെത്തിച്ച ഛോട്ടാ രാജൻ നിലവിൽ തിഹാർ ജയിലിലാണ്.