പ്രി​യാ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം: തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ്ക്രൂ​ട്ടി​നി സ​മി​തി
പ്രി​യാ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം: തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ്ക്രൂ​ട്ടി​നി സ​മി​തി
Tuesday, December 20, 2022 4:46 PM IST
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ പ​ത്നി പ്രി​യാ വ​ർ​ഗീ​സി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മ​നം ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം സ്ക്രൂ​ട്ടി​നി സ​മി​തി എ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ധി​കൃ​ത​ർ. സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് ആ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പ്രി​യ വ​ർ​ഗീ​സി​ന് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ നി​യ​മി​ത​യാ​കാ​നു​ള്ള യോ​ഗ്യ​തയി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടെ തു​ട​ർ​ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് സ്ക്രൂ​ട്ടി​നി സ​മി​തി​യെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ത​സ്തി​ക​യി​ലേ​ക്ക് വീ​ണ്ടും അ​ഭി​മു​ഖം ന​ട​ത്തി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ, യോ​ഗ്യ​താ ലി​സ്റ്റ് സ്ക്രൂ​ട്ടി​നി സ​മി​തി വീ​ണ്ടും പ​രി​ശോ​ധി​ക്കും.


പ്രി​യ നി​യ​മ​ന​ത്തി​ന് അ​യോ​ഗ്യ​യാ​ണെ​ന്ന് സ്ക്രൂ​ട്ടി​നി സ​മി​തി ക​ണ്ടെ​ത്തി​യാ​ൽ ര​ണ്ടാം റാ​ങ്കു​കാ​ര​നാ​യ ജോ​സ​ഫ് സ്ക​റി​യ​ക്ക് നി‌​യ​മ​നം ല​ഭി​ക്കും.
Related News
<