ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്
Monday, December 19, 2022 10:03 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
മുംബൈയിലെ റായ്ഗഡിലാണ് സംഭവം. സിന്ധുദുര്‍ഗില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 35 പേരാണ് ബസിലുണ്ടായിരുന്നത്.
ബസിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.