സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
Sunday, December 18, 2022 2:56 AM IST
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്നു ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി. ഹൈദരബാദില്നിന്നു ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്.
എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. 143 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു.
തകരാര്‍ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്.