എ​ന്തൊ​രു നാ​ണ​ക്കേ​ട്; 15 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി സി​ഡ്നി ത​ണ്ടേ​ഴ്‌​സ്
എ​ന്തൊ​രു നാ​ണ​ക്കേ​ട്; 15 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി സി​ഡ്നി ത​ണ്ടേ​ഴ്‌​സ്
Saturday, December 17, 2022 6:18 AM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്‌ ലീ​ഗാ​യ ബി​ഗ് ബാ​ഷി​ൽ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ട്ട് സി​ഡ്നി ത​ണ്ടേ​ഴ്‌​സ്. കൂ​റ്റ​ൻ സ്കോ​റു​ക​ൾ പി​റ​ക്കു​ന്ന ലീഗിൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​ഡ്നി ത​ണ്ടേ​ഴ്‌​സ് ഓ​ൾ​ഔ​ട്ടാ​യ​ത് വെ​റും 15 റ​ൺ​സി​ന്.

അ​ഡ്‌​ലെ​യ്ഡ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഉ​യ​ർ​ത്തി​യ 140 റ​ൺ​സ് ല​ക്ഷ്യം പി​ന്തു​ട​രു​മ്പോ​ഴാ​യി​രു​ന്നു സി​ഡ്‌​നി​യു​ടെ ദ​യ​നീ​യ പ്ര​ക​ട​നം.​ അ​ല​ക്സ് ഹെ​യ്ൽ​സ്, റി​ലെ റോ​സൗ, ഡാ​നി​യേ​ൽ സാം​സ് തു​ട​ങ്ങി​യ വ​മ്പ​ൻ അ​ടി​ക്കാ​ർ നി​റ​ഞ്ഞ ടീ​മാ​ണ് സ്കൂ​ൾ കു​ട്ടി​ക​ളെ പോ​ലും നാ​ണി​പ്പി​ക്കു​ന്ന പ്ര​ക​ട​നം പു​റ​ത്ത് എ​ടു​ത്ത​ത്.

പ​ത്താം ന​മ്പ​റി​ൽ ഇ​റ​ങ്ങി​യ ബ്രെ​ൻ​ഡ​ൻ ഡോ​ഗ​റ്റ് ആ​ണ് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​ർ. മൂ​ന്ന് റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഹെ​ൻ‍​റി ത്രോ​ൺ​ട​ണും ആ​റ് റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ വെ​സ് അ​ഗ​ർ​റു​മാ​ണ് ത​ണ്ടേ​ഴ്‌​സി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<