പ്രതിപക്ഷ ബഹളം; രാജ്യസഭ നിർത്തിവച്ചു
Thursday, December 15, 2022 4:13 PM IST
ന്യൂഡൽഹി: തവാംഗ് സംഘർഷം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സഭാധ്യക്ഷൻ അറിയിച്ചു.
അജൻഡയിലുള്ള കാര്യങ്ങൾ മാത്രമേ ചർച്ചയ്ക്കെടുക്കുവെന്ന സർക്കാർ നിലപാട് പ്രതിപക്ഷം ബെഞ്ചിൽ ബഹളമുയർത്തി. ബഹളം രൂക്ഷമായതോടെ സഭ 15 മിനിറ്റ് നേരത്തേക്ക് പിരിയാനുള്ള തീരുമാനം സ്പീക്കർ പ്രഖ്യാപിച്ചു. സഭ വീണ്ടും ചേർന്ന വേളയിലും ബഹളം ഉയർന്നതോടെ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.