ഡ​ൽ​ഹി​യി​ൽ 17 വ​യ​സു​കാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
ഡ​ൽ​ഹി​യി​ൽ 17 വ​യ​സു​കാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
Wednesday, December 14, 2022 3:35 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ 17 വ​യ​സു​കാ​രി​ക്ക് നേ​രെ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി. പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ സ​ഹോ​ദ​രി​ക്കൊ​പ്പം ദ്വാ​ര​ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് കൂ​ടി ന‌​ട​ക്കു​ന്ന വേ​ള​യി​ലാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.


ദ്രാ​വ​കം മു​ഖ​ത്ത് വീ​ണ​തോ​ടെ വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ കു​ട്ടി, സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി മു​ഖം ക​ഴു​കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. തന്നോട് ആർക്കും ശത്രുതയില്ലെന്നും ആരാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<