സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി
Friday, December 9, 2022 9:16 PM IST
കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു ഹൈക്കോടതി. സിയാല്‍ ബോര്‍ഡ് മീറ്റിംഗിന്റെ മിനിട്സ് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് സിയാല്‍ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് അമിത് റാവലിന്റെ ഉത്തരവ്.
സിയാല്‍ ഒരു പബ്ലിക് അഥോറിറ്റിയാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു സ്ഥലം വിട്ടുകൊടുത്തവരാണ് സിയാല്‍ ബോര്‍ഡ് മീറ്റിംഗിന്റെ മിനിട്സ് ആവശ്യപ്പെട്ടത്.
സിയാല്‍ അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് ഇവര്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്കി. മിനിട്സ് നല്കാന് കമ്മീഷന് ഉത്തരവിട്ടു. ഇതിനെയാണ് സിയാല്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.