വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
Friday, December 2, 2022 11:07 PM IST
വണ്ടിപ്പെരിയാർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്.
വഴിവിളക്കുകൾ മാറാൻ പോസ്റ്റിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്.