റിക്കി പോണ്ടിംഗ് ആശുപത്രിയിൽ
Friday, December 2, 2022 3:42 PM IST
പെർത്ത്: ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ഓസ്ട്രേലിയ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിനം കമന്ററി ടീമിൽ അംഗമായിരുന്ന പോണ്ടിംഗിന് തളർച്ച അനുഭവപ്പെട്ടെന്നാണ് വിവരം. ഉച്ചഭക്ഷണ സമയത്ത് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച പോണ്ടിംഗിന് ഹൃദയസംബന്ധമായ പരിശോധനകൾ നടത്തിയെന്ന് സിഡ്നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.