പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ
Monday, November 28, 2022 5:00 PM IST
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൈൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കൊച്ചിയിലെ കോടതിയിൽ അപേക്ഷ നൽകി. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പോലീസും റിപ്പോർട്ടിന് പിന്നാലെയാണ് എൻഐഎയുടെ നടപടി.
നേരത്തെ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചിരുന്നു.