വീടുനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു
Sunday, November 27, 2022 3:01 PM IST
ഇടുക്കി: വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
മാത്തുക്കുട്ടിയുടെ വീടിനോട് അനുബന്ധിച്ചുള്ള നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ജോലിക്കിടെ മണ്ണും കല്ലും ശരീരത്തിലേക്ക് വീഴുകയായിരുന്നു.