രാജസ്ഥാൻ പ്രതിസന്ധി പരിഹരിക്കാൻ കെ. സിയെ നിയോഗിച്ച് ഹൈക്കമാൻഡ്
Sunday, November 27, 2022 12:09 PM IST
ന്യൂഡൽഹി: ഗ്രൂപ്പ് പോര് രൂക്ഷമായ രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ. സി. വേണുഗോപാലിനെ നിയോഗിച്ച് എഐസിസി. പാർട്ടി ജനറൽ സെക്രട്ടറിയായ വേണുഗോപാൽ നവംബർ 29-ന് സംസ്ഥാനത്തെത്തി നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് സൂചന.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുന്പ് സച്ചിൻ പൈലറ്റ് - അശോക് ഗെഹ്ലോട്ട് ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നുള്ള ദൗത്യമാണ് എഐസിസി അദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. യാത്രയുടെ ഒരുക്കങ്ങൾക്കായി രൂപീകരിച്ച സമിതികളുടെ പ്രാരംഭ യോഗത്തിനിടെ ഇരു നേതാക്കളുമായി വേണുഗോപാൽ ചർച്ച നടത്തുമെന്നാണ് സൂചന.