വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയെ ആക്രമിച്ച് മാല കവര്‍ന്നു
Tuesday, November 22, 2022 12:42 PM IST
തിരുവനന്തപുരം: കാട്ടാക്കട മാറാനല്ലൂരില്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വൃദ്ധയെ ആക്രമിച്ച് മാല കവര്‍ന്നു. മാറാനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതിയുടെ(68) രണ്ട് പവന്റെ മാലയാണ് കവര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അരുന്ധതി വീട്ടില്‍ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് യുവാവ് വീട്ടിലെത്തി വെള്ളം ചോദിച്ചു. ഇത് കുടിച്ച് ഗ്ലാസ് തിരികെ നല്‍കുന്നതിനിടെ ഇയാള്‍ വൃദ്ധയുടെ മുഖത്ത് ആഞ്ഞടിച്ചു.
ഇതിനിടെ ഇയാള്‍ മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മൂക്കിലൂടെ രക്തം വാര്ന്നൊഴികിയതോടെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.