സ​ത്യേ​ന്ദ​ർ ജ​യി​ന്‍റെ ന​ട്ടെ​ല്ലി​ന് പ​രി​ക്ക്...​ചി​കി​ത്സ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം: മ​നീ​ഷ് സിസോ​ദി​യ
സ​ത്യേ​ന്ദ​ർ ജ​യി​ന്‍റെ ന​ട്ടെ​ല്ലി​ന് പ​രി​ക്ക്...​ചി​കി​ത്സ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം: മ​നീ​ഷ് സിസോ​ദി​യ
Saturday, November 19, 2022 3:45 PM IST
ന്യൂ​ഡ​ൽ​ഹി: തിഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ന് ചി​കി​ത്സ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സിസോ​ദി​യ. സ​ത്യേ​ന്ദ്ര ജ​യി​ന് പ​രി​ക്കി​നു​ള്ള ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം മ​റ്റ് ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി.

സ​ത്യേ​ന്ദ്ര ജ​യി​ന്‍റെ ന​ട്ടെ​ല്ലി​ന് പ​രി​ക്കു​ള്ള​തി​നാ​ൽ ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യാ​ൻ ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് രേ​ഖ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. പ​രി​ക്കേ​റ്റ​യാ​ളു​ടെ ചി​കി​ത്സ​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ത്തി ക്രൂ​ര​മാ​യ ത​മാ​ശ​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​ക്ക് മാ​ത്ര​മേ ക​ഴി​യു​വെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ന് വി​ഐ​പി പ​രി​ഗ​ണ​ന ല​ഭി​ക്കുന്നു​വെ​ന്ന ത​ര​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ബി​ജെ​പി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. മ​ന്ത്രി​യോ​ടൊ​പ്പം സെ​ല്ലി​നു​ള്ളി​ല്‍ സ​ഹാ​യ​ത്തി​നാ​യി മ​റ്റ് പ​ല​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.

കൂ​ടെ നി​ല്‍​ക്കു​ന്ന​വ​ര്‍ മ​ന്ത്രി​ക്ക് മ​സാ​ജ് ചെ​യ്ത് ന​ല്‍​കു​ന്ന​തി​ന്‍റെ അ​ട​ക്കം ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ജ​യി​ല്‍ മ​ന്ത്രി കൂ​ടി​യാ​യ സ​ത്യേ​ന്ദ്ര ജ​യി​ന്‍ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത് പ്ര​ത്യ​ക പ​രി​ഗ​ണ​ന നേ​ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ന്ത്രി​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​ജി​ത് കു​മാ​റി​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​നു മു​ന്പു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<