എ​ൽ​ഗാ​ർ പ​രി​ഷ​ദ് കേ​സ്: ആ​ന​ന്ദ് ടെ​ൽ​ടും​ദെ​യ്ക്ക് ജാ​മ്യം; മോചനം ഉടനില്ല
എ​ൽ​ഗാ​ർ പ​രി​ഷ​ദ് കേ​സ്: ആ​ന​ന്ദ് ടെ​ൽ​ടും​ദെ​യ്ക്ക് ജാ​മ്യം; മോചനം ഉടനില്ല
Friday, November 18, 2022 1:00 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​മ കൊ​റേ​ഗാ​വ് മേ​ഖ​ല​യി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​പി​എ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​ഫ​സ​ർ ആ​ന​ന്ദ് ടെ​ൽ​ടും​ദെ​യ്ക്ക് ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എന്നാൽ ജാമ്യ ഉത്തരവ് ഏഴ് ദിവസത്തേക്ക് മരവിപ്പിച്ച കോടതി, ഈ കാലയളവിൽ എൻഐഎയ്ക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശം നൽകി.

ജാ​മ്യ​ത്തു​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്കാ​നും ര​ണ്ട് ആ​ൾ​ജാ​മ്യം ഉ​റ​പ്പാ​ക്കാ​നും ടെ​ൽ​ടും​ദെ​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഏഴ് ദിവസത്തേക്ക് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതിനാൽ ടെൽടുംദെ ഉടൻ ജയിൽ മോചിതനാകില്ല.

2018 ജ​നു​വ​രി ഒ​ന്നി​ന് ഭീ​മാ കൊ​റേ​ഗാ​വി​ൽ ന​ട​ന്ന ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് "ക​ലാ​പ'​സ്വ​ഭാ​വം കൈ​വ​ന്ന​ത് ത​ലേ​ദി​വ​സം എ​ൽ​ഗാ​ർ പ​രി​ഷ​ദി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം മൂ​ല​മാ​ണെ​ന്നാ​ണ് എ​ൻ​ഐ​എ ആ​രോ​പി​ക്കു​ന്ന​ത്. എ​ൽ​ഗാ​ർ പ​രി​ഷ​ദ് സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യ ടെ​ൽ​ടും​ദെ​യ്ക്കെ​തി​രെ ഭീ​ക​ര​വാ​ദ​ക്കു​റ്റം എ​ൻ​ഐ​എ ചു​മ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഭീ​ക​ര​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ൽ, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും നി​രോ​ധി​ത സം​ഘ​ട​ന​ക​ളോ​ടു​ള്ള ആ​ഭി​മു​ഖ്യം മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും കോ​ട​തി പ്ര​സ്താ​വി​ച്ചു.

ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദി​ലെ മു​ൻ പ്ര​ഫ​സ​റാ​യ ടെ​ൽ​ടും​ദെ, സി​പി​ഐ(​മാ​വോ​യി​സ്റ്റ്) പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​യി​ട്ടെ​ന്നും അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ലെ സ​ഹ​പ്ര​തി​യാ​യ റോ​ണ വി​ൽ​സ​ന്‍റെ ലാ​പ്പ്ടോ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച ആ​ക്ര​മത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന വിധമുള്ള ക​ത്തു​ക​ളും രേ​ഖ​ക​ളും എ​ൻ​ഐ​എ ഭീ​മാ കൊ​റെ​ഗാ​വ് കേ​സി​ൽ വാ​ദ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.


എ​ന്നാ​ൽ അം​ബേ​ദ്ക​റൈ​റ്റ് ചി​ന്ത​ക​നാ​യ താ​ൻ മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടു​ന്ന വ്യ​ക്തി​യാ​ണെ​ന്നും വി​ൽ​സ​ന്‍റെ ലാ​പ്പ്ടോ​പ്പ് ഹാ​ക്ക് ചെ​യ്ത് രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് രാ​ജ്യാ​ന്ത​ര ഫോ​റ​ൻ​സി​ക് ഏ​ജ​ൻ​സി തെ​ളി​യി​ച്ചെ​ന്നും ടെ​ൽ​ടും​ദെ വാ​ദി​ച്ചി​രു​ന്നു. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢ നീ​ക്ക​ങ്ങ​ളു​ടെ ഇ​ര​യാ​ണ് ടെ​ൽ​ടും​ദെ​യെ​ന്ന് നി​ര​വ​ധി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ വാ​ദി​ക്കു​ന്നു.

ടെ​ൽ​ദും​ദെ​യു​ടെ സ​ഹ​പ്ര​തി​ക​ളാ​യ പ്ര​ഫ​സ​ർ വ​ര​വ​ര റാ​വു, സു​ധാ ഭരദ്വാജ് എ​ന്നി​വ​ർ​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഫാ​ദ​ർ സ്റ്റാ​ൻ സ്വാ​മി ക​സ്റ്റ​ഡി‌​യി​ലി​രി​ക്കെ 2021 ജൂ​ലൈ അ​ഞ്ചി​ന് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
Related News
<