"സുധാകരനെ വേട്ടയാടുക എന്നത് സിപിഎം അജണ്ട'; പിന്തുണയുമായി കുഴൽനാടൻ
Thursday, November 17, 2022 6:06 AM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎല്‍എ. സുധാകരനെ വേട്ടയാടുന്നതിന് പിന്നിൽ സിപിഎം ആണെന്നും അദ്ദേഹത്തെ താൻ പൂർണമായി പിന്തുണക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സിപിഎം അജണ്ടയാണ്. പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളും അതിന് കൂട്ട് നിൽക്കുന്നു. ഇത് ശരിയായ മാധ്യമധർമമാണോ എന്ന് നിങ്ങൾ പരിശോധിക്കണം- കുഴൽനാടൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
നേരത്തെ, രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണയുമായി എത്തിയിരുന്നു. സുധാകരൻ തികഞ്ഞ മതേതരവാദിയാണെന്നും ആർഎസ്എസ് അനുകൂല പ്രസ്താവന നാക്കുപിഴയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.