ആ മിസൈൽ റഷ്യയുടേതല്ല: പോളണ്ട് പ്രസിഡന്റ് ആൻഡ്രേ ഡുഡ
Wednesday, November 16, 2022 6:14 PM IST
വാഴ്സോ: പോളണ്ടിലെ പ്രസെവോഡോവിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്ന് പോളീഷ് പ്രസിഡന്റ് ആൻഡ്രേ ഡുഡ. യുക്രെയ്ന്റെ വ്യോമ പ്രതിരോധ മിസൈലായിരിക്കാം പതിച്ചത്. റഷ്യയുടെ മനപൂർവമായ ആക്രമണമാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ആൻഡ്രേ ഡുഡ അറിയിച്ചു.
തങ്ങൾക്കും തങ്ങളുടെ സഖ്യകക്ഷികൾക്കും ലഭിച്ച വിവരങ്ങളിൽ നിന്ന്, ഇത് സോവിയറ്റ് യൂണിയനിൽ നിർമിച്ച എസ് -300 എന്ന പഴയ റോക്കറ്റാണ്, ഇത് റഷ്യയാണ് വിക്ഷേപിച്ചതെന്നതിന് തെളിവുകളൊന്നുമില്ല. യുക്രെയ്ൻ വ്യോമ പ്രതിരോധത്തിന്റെ ഭാഗമാണിതെന്നും ഡുഡ കൂട്ടിച്ചേർത്തു.
റഷ്യ മിസൈൽ തൊടുത്തുവിട്ടതാകാൻ സാധ്യതയില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായി പറഞ്ഞിരുന്നു. മിസൈൽ യുക്രെയ്ൻ വ്യോമ പ്രതിരോധ മിസൈലാണെന്ന് ബൈഡൻ സഖ്യകക്ഷികളോട് പറഞ്ഞതായി നാറ്റോ വൃത്തങ്ങൾ പറഞ്ഞു.