അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ വ​സ്ത്ര മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്രം തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മാ​യാ​പു​രി മേ​ഖ​ല​യി​ലെ വ​സ്ത്ര മാ​ലി​ന്യ ഗോ​ഡൗ​ണി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. സമീപത്തെ മറ്റ് രണ്ട് ഗോഡൗണുകളിലേക്ക് കൂടി തീ പടർന്നതോടെ പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര മാ​ലി​ന്യ ശേ​ഖ​ര​വും ക​ത്തി ന​ശി​ച്ചു.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ 13 യൂ​ണി​റ്റു​ക​ൾ ആ​റ് മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. സ​മീ​പ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് തീ ​പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ‌‌​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ‌​ട​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി.