ബം​ഗ​ളൂ​രു: രോ​ഹ​ൻ കു​ന്നു​മ്മ​ൽ ത​ക​ർ​പ്പ​ന​ടി​ തു​ട​രു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം ജ​യം. ഗോ​വ​യ്ക്കെ​തി​രെ അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യ കേ​ര​ളം എ​ലീ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

സ്കോ​ർ:
ഗോ​വ 241/8(50)
കേ​ര​ളം 242/5(38.1)


ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് പേ​സ​ർ​മാ​ർ ന​ൽ​കി​യ​ത്. 19.1 ഓ​വ​റി​ൽ 79-4 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യ ഗോ​വ​യെ ദ​ർ​ശ​ൻ മി​സ​ൽ(69), സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യ്(34) എ​ന്നി​വ​രാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ദീ​പ്‌​രാ​ജ് ഗോ​യ​ൻ​ക​ർ(32) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

10 ഓ​വ​റി​ൽ 34 റ​ൺ​സ് വ​ഴ​ങ്ങി​യ അ​ഖി​ൽ സ്ക​റി​യ കേരളത്തിനായി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. എ​ൻ. ബേ​സി​ൽ ര​ണ്ടും കെ. ​എം. ആ​സി​ഫ്, വി​നൂ​പ് മ​നോ​ഹ​ര​ൻ, അ​ക്ഷ​യ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ക​ത്തി​ക്ക​യ​റി​യ രോ​ഹ​ൻ(134), 101 പ​ന്തി​ൽ 17 ഫോ​റും നാ​ല് സി​ക്സും നേ​ടി കേ​ര​ള​ത്തി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി. നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി(51*) ആ​ങ്ക​ർ റോ​ളി​ൽ ഏ​റ്റെ​ടു​ത്ത് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഗോ​വ​യ്ക്കാ​യി സി​ദ്ദേ​ശ് ലാ​ഡ് മൂ​ന്നും ഫെ​ലി​ക്സ് അ​ല​മാ​വോ, ദ​ർ​ശ​ൻ മി​സ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.