കാഷ്മീരിൽ അതിർത്തി പ്രദേശത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തി
Tuesday, November 15, 2022 12:08 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഫലൈൻ മേഖലയിൽ രാജ്യാന്തര അതിർത്തിയോട് ചേർന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ടൈമർ ഘടിപ്പിച്ച രണ്ട് ബോംബുകളാണ് കണ്ടെത്തിയത്.
സത്വാരി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. ഗ്രാമവാസികൾ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ സൈന്യം ബോംബുകൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റിയ ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു.
പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളാണിതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു.