മിസോറാമിൽ പാറഖനി ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു
Tuesday, November 15, 2022 4:04 PM IST
ഐസ്വാൾ: മിസോറാമിലെ നാതിയാൽ ജില്ലയിൽ പാറഖനി ഇടിഞ്ഞുവീണ് എട്ട് തൊഴിലാളികൾ മരിച്ചു. നാല് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
നാതിയാൽ ജില്ലയിലെ ഹൈവേ നിർമാണത്തിനായി എബിസിഐ കന്പനി ഖനനം നടത്തുന്ന മേഖലയിലെ 5000 ചതുരശ്ര മീറ്റർ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഖനിയിലുണ്ടായിരുന്ന 13 തൊഴിലാളികളിൽ 12 പേർ അപകടത്തിൽപ്പെട്ടിരുന്നു.
ദുരന്തനിവാരണ സേനയ്ക്കൊപ്പം, ബിഎസ്എഫ്, ആസാം റൈഫിൾസ് സേനാംഗങ്ങളും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.