കരിപ്പൂരുനിന്നും ജിദ്ദയിലേക്കുള്ള വിമാനം വൈകുന്നു
Thursday, November 10, 2022 8:09 PM IST
കോഴിക്കോട്: കരിപ്പൂരിൽനിന്നും ജിദ്ദയിലേക്കുള്ള വിമാനം വൈകുന്നു. പുലർച്ചെ 4.30നുള്ള സ്പൈസ്ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം വൈകുന്നതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.