ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവർണർ
Wednesday, November 9, 2022 10:56 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കാനായി സർക്കാർ അംഗീകരിച്ച ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വകാര്യ വാർത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
എന്തിനാണ് ചാൻസലറെ മാറ്റുന്നുവെന്ന കാര്യം സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. സർവകലാശാല വൈസ് ചാൻസലർ നിയമത്തിൽ ഇടപെടാൻ സർക്കാരിന് ഒരവകാശവുമില്ലെന്നു സുപ്രീം കോടതിയുടെ വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങൾ സംസ്ഥാന നിയമത്തിനു മുകളിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.