ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ; സെമി പ്രതീക്ഷ
ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ; സെമി പ്രതീക്ഷ
Wednesday, November 2, 2022 6:19 PM IST
അ​ഡ്‌​ലെ​യ്ഡ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം ജ​യം. അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ ഡ​ക്ക്‌​വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം അ​ഞ്ച് റ​ൺ​സി​ന് മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ജ​യം നേ​ടി​യ​ത്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന ഇ​ന്ത്യ സെ​മി​ഫൈ​ന​ൽ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ആ​റ് വി​ക്ക​റ്റി​ന് 184 റ​ൺ​സ് നേ​ടി. ബം​ഗ്ലാ​ദേ​ശി​ന്‍റെ ബാ​റ്റിം​ഗി​നി​ടെ മ​ഴ എ​ത്തി​യ​തോ​ടെ വി​ജ​യ​ല​ക്ഷ്യം 16 ഓ​വ​റി​ൽ 151 എ​ന്ന​താ​യി പു​ന​ർ​നി​ശ്ച​യി​ച്ചു. ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ൺ​സ് നേ​ടാ​നെ ബം​ഗ്ലാ​ദേ​ശി​നാ​യു​ള്ളു.

ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ (2) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​മാ​യ ഇ​ന്ത്യ​യ്ക്ക് വി​രാ​ട് കോ​ഹ്ലി (പു​റ​ത്താ​കാ​തെ 64), കെ.​എ​ൽ.​രാ​ഹു​ൽ (50) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. കോ​ഹ്ലി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ചി​രു​ന്ന രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ് ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ​മാ​യി. 16 പ​ന്തി​ൽ 30 റ​ൺ​സ് നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വും തി​ള​ങ്ങി. ബം​ഗ്ലാ​ദേ​ശി​നാ​യി ഹ​സ​ൻ മ​ഹ​മൂ​ദ് മൂ​ന്നും സാ​ക്കി​ബ് അ​ൽ ഹ​സ​ൻ ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി.


27 പ​ന്തി​ൽ 60 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ ലി​റ്റ​ൺ ദാ​സ് ബം​ഗ്ലാ​ദേ​ശി​ന് മി​ന്നു​ന്ന തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും ഇ​ട​യ്ക്ക് മ​ഴ​യെ​ത്തി​യ​ത് തി​രി​ച്ച​ടി​യാ​യി. മ​ഴ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​ള​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ മ​നോ​ഹ​ര​മാ​യ ത്രോ​യി​ൽ ദാ​സി​നെ റ​ൺ​ഔ​ട്ടാ​ക്കി രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച​ത്.

പി​ന്നാ​ലെ തു​ട​രെ ബം​ഗ്ലാ​ദേ​ശ് വി​ക്ക​റ്റു​ക​ൾ കൊ​ഴി​ഞ്ഞു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ നൂ​റു​ൽ ഹ​സ​ൻ പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യെ​ങ്കി​ലും വി​ജ​യം നേ​ടാ​നാ​യി​ല്ല. ഹ​സ​ൻ 14 പ​ന്തി​ൽ 25 റ​ൺ​സ് നേ​ടി.
Related News
<