റാഷ്ഫോർഡിന്റെ നൂറാം ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
Monday, October 31, 2022 6:15 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സ രത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. മാർക്കസ് റാഷ്ഫോർഡിന്റെ ഗോളിലാണ് യുണൈറ്റഡിന്റെ ജയം.
38-ാം മിനിറ്റിലാണ് യുണൈറ്റഡിന്റെ വിജയഗോളെത്തിയത്. ക്രിസ്റ്റ്യൻ എറിക്സൺ വലതു വിംഗിൽ നിന്ന് നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് റാഷ്ഫോർഡ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. റാഷ്ഫോർഡിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള നൂറാം ഗോളായിരുന്നു ഇത്.
ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ മറികടന്ന അഞ്ചാം സ്ഥാനത്തേക്ക് എത്തി. 12 മത്സ രങ്ങളിൽ 23 പോയിന്റാണ് യുണൈറ്റഡിനുള്ളത്.