കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വ​ൻ നി​കു​തി വെ​ട്ടി​പ്പ്. 15 റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ർ നി​കു​തി​യി​ന​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ജി​എ​സ്ടി അ​ട​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 162 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ജി​എ​സ്‍​ടി വ​കു​പ്പ് പ​റ​യു​ന്നു.

703 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​ത്തി​ന് റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര്‍ ജി​എ​സ്ടി അ​ട​ച്ചി​ട്ടി​ല്ല. നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ൽ നി​ര​വ​ധി ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളു​മു​ണ്ട്. ഇ​വ​രി​ൽ നി​ന്ന് 26 കോ​ടി രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ജി​എ​സ്‍​ടി വി​ഭാ​ഗ​ത്തി​ന്‍റെ കൊ​ച്ചി ഓ​ഫീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ൽ.