മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്നു മരണം
Thursday, October 27, 2022 3:34 AM IST
പല്‍ഘാര്‍: മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോയ്സാർ പട്ടണത്തിലെ താരാപൂർ എംഐഡിസിയിലെ ഫാക്ടറിയിൽ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേൽക്കൂര തെറിച്ചുവീണെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാൽഘർ പോലീസ് വക്താവ് സച്ചിൻ നവദ്കർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.