സംസ്ഥാന സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പ് ഡിസംബറിൽ കോഴിക്കോട്ട്
Thursday, October 27, 2022 3:01 AM IST
തിരുവനന്തപുരം: സംസ്ഥാന സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പ് ഡിസംബർ 11 മുതൽ 15 വരെ കോഴിക്കോട് നടക്കും.
യൂത്ത് ചാന്പ്യൻഷിപ്പ് ഡിസംബർ 25 മുതൽ 30 വരെ മലപ്പുറത്തും ജൂനിയർ ചാന്പ്യൻഷിപ്പ് ഡിസംബർ ഒൻപ് മുതൽ 11 വരെ തൃശൂരിലും സബ് ജൂനിയർ ചാന്പ്യൻഷിപ്പ് ഡിസംബർ ഒന്നു മുതൽ നാലുവരെ കോട്ടയത്തും നടക്കും.
2023 ജനുവരി ഒന്നു മുതൽ മൂന്നു വരെ മിനി വോളിബോൾ ചാന്പ്യൻഷിപ്പ് എറണാകുളത്ത് നടത്തുമെന്നും സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ. ഉസ്മാൻ ഹാജി അറിയിച്ചു.