കോവിഡാണെങ്കിലും ലോകകപ്പിൽ താരങ്ങൾക്ക് കളത്തിലിറങ്ങാമെന്ന് ഐസിസി
Sunday, October 16, 2022 9:59 PM IST
ദുബായി: ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ കോവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാം. ഐസിസിയാണ് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
താരങ്ങൾക്ക് കോവിഡ് ബാധിച്ചാൽ അവർ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. കോവിഡ് ബാധിച്ച താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന് ടീം ഡോക്ടർക്ക് തീരുമാനം എടുക്കാമെന്നും ഐസിസി അറിയിച്ചു.
നേരത്തെ കോവിഡ് ബാധിച്ച താരങ്ങളെ മാറ്റി നിർത്തിയിരുന്നു.