കീ​വ്: യു​ക്രെ​യ്ൻ പ്ര​വി​ശ്യ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത ന​ട​പ​ടി അ​പ​ല​പി​ക്കു​ന്ന പ്ര​മേ​യം ഐ​ക്യാ​രാ​ഷ്ട്ര​സ​ഭ പാ​സാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം യു​ക്രെ​യ്നി​ൽ മി​സൈ​ൽ വ​ർ​ഷം ചൊ​രി​ഞ്ഞ് റ​ഷ്യ.

യു​ക്രെ​യ്നി​ലെ നാ​ൽ​പ​തോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​മി​ക്കാ​സെ ഡ്രോ​ണു​ക​ള‌​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​പ്പ​ൽ​നി​ർ​മാ​ണ​ശാ​ല​യി​ലും ജ​ന​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​പ്രൊ​പെ​ട്രോ​സ്ക് മേ​ഖ​ല​യി​ലെ വൈ​ദ്യു​തി സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ 2,000 കു​ടും​ബ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി.

അ​തി​നി​ടെ യു​ക്രെ​യ്ന് നാ​റ്റോ അം​ഗ​ത്വം ന​ൽ​കി​യാ​ൽ പോ​രാ​ട്ടം ക​ന​ത്ത് മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ പ​രി​ത​സ്ഥി​തി ഉ​ട​ലെ​ടു​ക്കു​മെ​ന്ന് റ​ഷ്യ​ൻ സു​ര​ക്ഷാ സ​മി​തി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി അ​ല​ക്സാ​ൻ​ഡ​ർ വെ​നെ​ഡി​ക്ടോ​വ് ഭീ​ഷ​ണി മു​ഴ​ക്കി.