മൈസൂരു: ഷൂവിനുള്ളിൽ പതിങ്ങിയിരുന്ന മൂർഖൻ പാമ്പിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവമെന്നാണ് സൂചന.

ഒരാൾ ഷൂ ധരിക്കാൻ ഒരുങ്ങവെയാണ് അതിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടത്. ഇതേതുടർന്ന് പാമ്പ് പിടുത്തക്കാരൻ സ്ഥലത്തെത്തി പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ മൂർഖൻ പത്തി വിടർത്തി പുറത്തേക്ക് വരികയായിരുന്നു.

നിരവധിപേരാണ് ഈ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.