അഹമ്മദാബാദ്: ദേ​ശീ​യ ഗെ​യിം​സ് വോ​ളി​ബോ​ളി​ല്‍ കേ​ര​ള​ത്തി​ന് ഇ​ര​ട്ട സ്വ​ർ​ണം. പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍ സ്വ​ര്‍​ണം നേ​ടി. ത​മി​ഴ്‌​നാ​ടി​നെ തോ​ല്‍​പ്പി​ച്ചാ​ണ് കേ​ര​ള പു​രു​ഷ് ടീം ​സ്വ​ര്‍​ണം നേ​ടി​യ​ത്. എ​തി​രി​ല്ലാ​തെ മൂ​ന്ന് സെ​റ്റു​ക​ള്‍ നേ​ടി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. സ്‌​കോ​ര്‍ 25-23, 28-26, 27-25.

പ​ശ്ചി​മ​ബം​ഗാ​ളി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് വ​നി​താ ടീ​മി​ന്‍റെ സ്വ​ര്‍​ണ​നേ​ട്ടം. 25-22, 36-34, 25-19നാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യം. നി​ല​വി​ലെ സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യി​രു​ന്നു കേ​ര​ളം.