ഒരിക്കല്‍ വന്നാല്‍ പിന്നെ വിട്ടുപോകാനാകില്ല; ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ബ്രിട്ടീഷ് പോർവിമാനവും
Wednesday, July 2, 2025 4:44 PM IST
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം ടൂറിസം വകുപ്പിന്റെ പരസ്യത്തിലിടംപിടിച്ചു. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35ന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം.
സാമൂഹിക മാധ്യമങ്ങളിലൂടെ ടൂറിസംവകുപ്പ് പരസ്യം പങ്കുവച്ചതിനു പിന്നാലെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. എഫ്35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി. 40 അംഗ ബ്രിട്ടീഷ്, അമേരിക്കന്‍ സാങ്കേതികവിദഗ്ധരുടെ സംഘമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ഇന്ധനക്കുറവുണ്ടായതിനെ തുടർന്ന് ജൂണ്‍ 14ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്.