കൊച്ചി കായലില്‍ കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി
Tuesday, June 3, 2025 11:49 AM IST
കൊച്ചി: കൊച്ചി കായലില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. ടാന്‍സാനിയന്‍ കേഡറ്റ് അബ്ദുള്‍ ഇബ്രാഹിം സാലെ ആണ് മരിച്ചത്.
കായലിൽ നീന്തുന്നതിനിടെ ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാവികസേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാൻസാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാൾ. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.