കോ​ഴി​ക്കോ​ട്: ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് വ​ട​ക​ര അ​ഴി​യൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​ഹി ചാ​ല​ക്ക​ര സ്വ​ദേ​ശി റ​ഫീ​ഖ് (45) ആ​ണ് മ​രി​ച്ച​ത്.

സ​ർ​വീ​സ് റോ​ഡി​ൽ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ റ​ഫീ​ഖി​നെ മാ​ഹി ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.