ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന് സ​ഹാ​യം അ​നു​വ​ദി​ച്ച് അന്താരാഷ്ട്ര നാണയനിധി (ഐ​എം​എ​ഫ്). 8500 കോടിയുടെ സ​ഹാ​യ​മാ​ണ് പാ​ക്കി​സ്ഥാ​ന് അ​നു​വ​ദി​ച്ച​ത്.

ഏഴ് ബില്യൺ ഡോളറിന്‍റെ വായ്പയിലെ ര​ണ്ടാം ഗ​ഡുവായാണ് പാ​ക്കി​സ്ഥാ​ന് സഹായം അ​നു​വ​ദി​ച്ച​ത്. ഇ​ന്ത്യ​യു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് നീ​ക്കം.

അ​തേ​സ​മ​യം സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ള​യ​ച്ചു. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ 26 ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി. ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള മു​ത​ൽ ഗു​ജ​റാ​ത്തി​ലെ ഭു​ജ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ളെ​ത്തി​യെ​ന്ന് സേ​നാ വി​ഭാ​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​തി​ൽ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പൂ​രി​ൽ മാ​ത്ര​മാ​ണ് പാ​ക് ഡ്രോ​ൺ ആ​ക്ര​മ​ണം ല​ക്ഷ്യം ക​ണ്ട​ത്. ഒ​രു വീ​ടി​ന് മേ​ലെ പ​തി​ച്ച ഡ്രോ​ൺ വ​ലി​യ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യി. ഒ​രു സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​സാ​ല്‍​മെ​റി​ല്‍ ഒ​മ്പ​ത് ഡ്രോ​ണു​ക​ളും ബാ​ര്‍​മ​റി​ല്‍ ഒ​രു ഡ്രോ​ണും ഇ​ന്ത്യ വെ​ടി​വെ​ച്ചി​ട്ടു. അ​മൃ​ത്സ​റി​ലെ വി​വി​ധ​യി​ട​ങ്ങി​ല്‍ പ​തി​ന​ഞ്ചോ​ളം ഡ്രോ​ണു​ക​ളെ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ പാ​ക് ആ​ക്ര​മ​ണ​ങ്ങ​ളെ ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു.