ആരോഗ്യവാനായി ഉടൻ മടങ്ങിയെത്തണം; ജി.സുകുമാരൻ നായരെ മുഖ്യമന്ത്രി സന്ദർശിച്ചു
Tuesday, April 29, 2025 8:15 PM IST
കോട്ടയം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. എത്രയും വേഗം ആരോഗ്യവാനായി മടങ്ങിയെത്തട്ടെയെന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി.എൻ.വാസവനും ജോബ് മൈക്കിൾ എംഎൽഎയും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു.