ഐപിഎൽ; ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു
Tuesday, April 29, 2025 8:01 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു. മഞ്ഞുവീഴ്ച കാരണം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് എളുപ്പമാകുമെന്നും അതുകൊണ്ടാണ് ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തതെന്നും ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേൽ പറഞ്ഞു.
ടീം കോൽക്കത്ത : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംഷി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, റോവ്മാൻ പവൽ, ഹർഷിത് റാണ, അനുകുൽ റോയ്, വരുൺ ചക്രവർത്തി.
ഡൽഹി ക്യാപിറ്റൽസ്: അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസി, കരുൺ നായർ, കെ.എൽ.രാഹുൽ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.