കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന വ​നി​താ ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ളെ 15 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. സ്കോ​ർ: ഇ​ന്ത്യ 276/6 ദ​ക്ഷി​ണാ​ഫ്രി​ക്ക 261/10 (49.2).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 276 റ​ൺ​സ് നേ​ടി. 78 റ​ൺ​സ് നേ​ടി​യ പ്ര​തി​ക റാ​വ​ൽ ടോ​പ് സ്കോ​റ​റാ​യി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ സ്മൃ​തി മ​ന്ഥാ​ന​യും (36) പ്ര​തി​ക റാ​വ​ലും 83 റ​ൺ​സി​ന്‍റെ ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

ജെ​മീ​മ റോ​ഡ്രി​ഗ​സ് (41), റി​ച്ച ഘോ​ഷ് (24) എ​ന്നി​വ​ർ ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ പി​റ​ന്നു. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 48 പ​ന്തി​ൽ 41 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി നോ​ൻ​കു​ലു​ലെ​ക്കോ മ്ലാ​ബ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

277 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ വി​റ​പ്പി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ​ത് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ട്ട് (43), ടാ​സ്മി​ൻ ബ്രി​റ്റ്സ് (109) എ​ന്നി​വ​ർ ഒ​ന്നാം വി​ക്ക​റ്റി​ൽ 140 റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തി.

പി​ന്നീ​ട് വ​ന്ന​വ​ർ പൊ​രു​താ​തെ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 49.2 ഓ​വ​റി​ൽ 261 റ​ൺ​സി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ട​യോ​ട്ടം അ​വ​സാ​നി​ച്ചു. ഇ​ന്ത്യ​യ്ക്കാ​യി സ്നേ​ഹ റാ​ണ 10 ഓ​വ​റി​ൽ 43 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റു വീ​ഴ​ത്തി. സ്നേ​ഹ റാ​ണ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.