വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം: കെ.സുധാകരന്
Tuesday, April 29, 2025 4:34 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരു നൽകണമെന്ന് കെ.സുധാകരന് എംപി. ഒക്ടോബറില്‍ ആദ്യ കപ്പല്‍ എത്തിയപ്പോൾ സര്‍ക്കാര്‍ നടത്തിയ ആഘോഷത്തിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയന് ഇത്തവണ ആ തെറ്റുതിരുത്തണം.
പദ്ധതിയുടെ ശിൽപി ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തെ അവഹേളിക്കുന്ന നയം സർക്കാർ സ്വീകരിക്കരുതെന്നും സുധാകരന് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി നാണംകെട്ടു.
പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് ബിജെപിയെ സ്വാധീനിച്ച് മാസപ്പടി കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.