കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ അതിർത്തിയിൽനിന്ന് മാറ്റി പാക്കിസ്ഥാൻ
Tuesday, April 29, 2025 12:00 PM IST
ന്യൂഡൽഹി: പിടിയിലായ ബിഎസ്എഫ് ജവാൻ പൂർണം സാഹുവിനെ പാക്കിസ്ഥാന് അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റി. കസ്റ്റഡിയിലെടുത്ത് ആറ് ദിവസത്തിന് ശേഷവും ജവാനെ മോചിപ്പിക്കാൻ പാക്കിസ്ഥാൻ തയാറായിരുന്നില്ല.
ഇതിന് ശേഷം മൂന്ന് ഫ്ലാഗ് മീറ്റിംഗുകള്‍ നടന്നെങ്കിലും പാക്കിസ്ഥാൻ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. എന്നാൽ ജവാന് കസ്റ്റഡിയിലുണ്ടെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
അതേസമയം പൂർണം സാഹുവിന്റെ കുടുംബം തിങ്കളാഴ്ച പഞ്ചാബ് അതിര്‍ത്തിയിലേക്ക് തിരിച്ചിരുന്നു. ഗർഭിണിയായ ഭാര്യ രജീഷയും ഇവരുടെ ഏഴ് വയസുകാരന് മകനുമാണ് പഠാന്‍കോട്ടിലേക്ക് പോയത്.