ഷൊർണൂരിൽനിന്ന് കാണാതായ മൂന്നു പെൺകുട്ടികളെ കണ്ടെത്തി
Tuesday, April 29, 2025 9:14 AM IST
പാലക്കാട്: തൃശൂർ-പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിദ്യാർഥിനികളെ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.
ഷൊർണൂരിലെ സ്കൂളിൽ പഠിക്കുന്ന 16 വയസുകാരായ മൂന്ന് പേരെയാണ് കാണാതായത്. ഇതിൽ രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാൾ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഷോർണൂർ പോലീസ് സ്റ്റേഷനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.