പഹല്‍ഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി
Sunday, April 27, 2025 1:50 PM IST
കൊച്ചി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ന് രാവിലെയാണ് രാമചന്ദ്രന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.എൻ. ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാമചന്ദ്രന്റെ വീട്ടിലെത്തി.