ഡൽഹി ലഫ്റ്റനന്റ് ഗവർണർ നൽകിയ അപകീർത്തിക്കേസ്; മേധാ പട്കർ അറസ്റ്റിൽ
Friday, April 25, 2025 1:20 PM IST
ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന നൽകിയ അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ്റുചെയ്തു. ഡൽഹി പോലീസാണ് മേധയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
24 വർഷം പഴക്കമുള്ള കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കറിനെതിരെ ഡൽഹിയിലെ സെഷൻസ് കോടതി ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
നർമദ ബചാവോ ആന്തോളന്‍ സക്സേന നൽകിയ നാൽപ്പതിനായിരം രൂപയുടെ ചെക്ക് മടങ്ങിയെന്നും അങ്ങനൊരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലന്നും 2000 നവംബറിൽ മേധാ പട്കർ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തുടർന്ന് 2001ലാണ് സക്സേന കേസ് നൽകിയത്. നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു അന്ന് സക്സേന.