ജാമ്യം നൽകിയാൽ സുരക്ഷാഭീഷണിയുണ്ടാകും; ഷഹബാസ് വധക്കേസ് പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
Friday, April 25, 2025 12:24 PM IST
കൊച്ചി: താമരശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാമ്യം എല്ലാഘട്ടത്തിലും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 28 നാണ് താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.
ഇതിനിടെ ഷഹബാസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഷഹബാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.