പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും
Friday, April 25, 2025 11:25 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും. 2021 മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയുള്ളതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം കരസേന മേധാവി വിലയിരുത്തുമെന്നാണ് വിവരം.
അതേസമയം ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി.
പാക് പ്രകോപനത്തിന് ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി മുതലാണ് പാക് വെടിവയ്പ്പുണ്ടായത്.